ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ​നി​ന്നു ര​ക്ഷ​പ്പെട്ട മ​ണി​ക​ണ്ഠ​നി​ത് ര​ണ്ടാം​ ജ​ൻ​മം
Sunday, June 23, 2019 10:10 PM IST
മ​റ​യൂ​ർ: പാ​ഞ്ഞ​ടു​ത്ത ഒ​റ്റ​യാ​ന്‍റെ മു​ന്പി​ൽ​നി​ന്നു കീ​ഴാ​ന്തൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ മ​ണി​ക​ണ്ഠ​നും സു​ഹൃ​ത്തു​ക്ക​ളും ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ച്ചു​ലോ​റി​യി​ൽ ക​യ​റ്റി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. കാ​ന്ത​ല്ലൂ​ർ ശി​വ​ൻ​പ​ന്തി കു​ഞ്ചി​ക്കു​ണ്ട​ള​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ പെ​ട്ട​ത്. എ​ല്ലാ​വ​രും ഓ​ടി​യെ​ങ്കി​ലും മ​ണി​ക​ണ്ഠ​ൻ ക​ല്ലി​ൽ​ത​ട്ടി താ​ഴെ വീ​ണു.
ഈ​സ​മ​യം തൊ​ട്ട​ടു​ത്ത് ഒ​റ്റ​യാ​ൻ എ​ത്തി​യെ​ങ്കി​ലും എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കാ​തെ നി​ല​ത്തു​കി​ട​ന്ന് ഉ​രു​ണ്ട് അ​ടു​ത്തു​ള്ള ചെ​റി​യ കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മു​ൾ​പ​ട​ർ​പ്പി​ൽ വീ​ണ ഇ​ദ്ദേ​ഹം ഒ​റ്റ​യാ​ൻ സ്ഥ​ല​ത്തു​നി​ന്നു പോ​കു​ന്ന​തു​വ​രെ അ​ന​ങ്ങാ​തെ കി​ട​ന്നു. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ൾ തി​രി​ച്ചെ​ത്തി മ​ണി​ക​ണ്ഠ​നെ മ​റ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.