റി​മാ​ൻ​ഡ് പ്ര​തി​യു​ടെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, June 23, 2019 10:10 PM IST
ക​ട്ട​പ്പ​ന: വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​യ്പ ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് മ​രി​ച്ച​ത്. നാ​ലു​ ദി​വ​സം നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ എ​സ്ഐ​യും എ​എ​സ് ഐ​യും ര​ണ്ടു​പോ​ലീ​സ് ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് പ്ര​തി​യെ മ​ർ​ദി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. ശ​രീ​ര​ത്തി​ൽ ക്ഷ​ത​മേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന്യു​മോ​ണി​യ ബാ​ധി​ച്ച് ഇ​യാ​ൾ മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ര​ണ്ട​ര​ക്കോ​ടി​യു​ടെ ത​ട്ടി​പ്പു​ന​ട​ന്ന​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ര​ണ്ടു​ല​ക്ഷം രൂ​പ​യേ ക​ണ്ടെ​ത്താ​നാ​യി​ട്ടു​ള്ളു. ബാ​ക്കി​തു​ക എ​വി​ടെ​യാ​ണെ​ന്ന ദു​രൂ​ഹ​ത​യും പ്ര​തി​യു​ടെ മ​ര​ണ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. കേ​സി​ലെ വ​സ്തു​ത​ക​ൾ മ​റ​യ്ക്കാ​ൻ പോ​ലീ​സ് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​കേ​ഷ് മോ​ഹ​ൻ, കെ.​എ​സ്. അ​രു​ണ്‍, പ്ര​ശാ​ന്ത് രാ​ജു, റോ​ബി​ൻ ക​ര​ക്കാ​ട്ടി​ൽ, മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.