ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണം: രോ​ഗി​ക​ൾ വ​ല​ഞ്ഞു
Monday, June 17, 2019 9:57 PM IST
തൊ​ടു​പു​ഴ: കൊ​ൽ​ക്ക​ത്ത​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​ര​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ വ​ല​ഞ്ഞു. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തെ സം​ബ​ന്ധി​ച്ച് അ​റി​യാ​തി​രു​ന്ന ഒ​ട്ടേ​റെ രോ​ഗി​ക​ളാ​ണ് ഇ​ന്ന​ലെ പ​ല സ​ർ​ക്കാ​ർ ആ​തു​രാ​ല​യ​ങ്ങ​ളി​ലു​മെ​ത്തി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി ചി​കി​ൽ​സ​വേ​ണ്ട രോ​ഗി​ക​ൾ​ക്ക് കാ​ഷ്വാ​ലി​റ്റി​യി​ൽ ചി​കി​ൽ​സ ന​ൽ​കി​യെ​ങ്കി​ലും പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്ട​ർ​മാ​ർ വ​രു​ന്ന​തു​വ​രെ രോ​ഗി​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. പ​നി ബാ​ധി​ച്ച് ഒ​ട്ടേ​റെ രോ​ഗി​ക​ളാ​ണ് ഇ​ന്ന​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ മാ​ത്രം പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 439 പേ​ർ ചി​കി​ൽ​സ തേ​ടി. പ​ല​രും രാ​വി​ലെ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്ട​ർ​മാ​ർ​ക്കാ​യി കാ​ത്തി​രു​ന്നു. രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ​യാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക്ക​ര​ണം. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം മൂ​ലം ജി​ല്ല​യി​ൽ ആ​ർ​ക്കും ചി​കി​ൽ​സ ല​ഭി​ക്കാ​തി​രു​ന്നി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.