വൃ​ക്ഷ​തൈ വി​ത​ര​ണം
Monday, June 17, 2019 9:57 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യെ പൂ​ർ​ണ​മാ​യി കാ​ർ​ബ​ണ്‍ വി​മു​ക്ത ജി​ല്ല​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ വൃ​ക്ഷ​തൈ​വി​ത​ര​ണം ന​ട​ത്തി. 25000-ഓ​ളം വൃ​ക്ഷ​തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​സി​റ്റേ​ഷ​ൻ സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സി​എം​സി , എ​ക്കോ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

തൊ​ടു​പു​ഴ: എ​ബി​സി കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ മു​ട്ടം സ​ബ് സ്റ്റേ​ഷ​ൻ മു​ത​ൽ കോ​ട​തി വ​രെ​യും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​രി​യി​ൽ ക​ലു​ങ്ക് മു​ത​ൽ ഒ​ള​മ​റ്റം വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.