അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി
Monday, June 17, 2019 9:57 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ- മൂ​ന്നാ​ർ റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ൽ സ​ഞ്ച​രി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 3000 രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി. ബം​ഗ​ളു​രു​വി​ൽ​നി​ന്നു മൂ​ന്നാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​ആ​ർ​പി​എ​ഫ് ജ​വാ​നാ​ണെ​ന്ന വ്യാ​ജേ​ന ത​ല​യാ​ർ സ്വ​ദേ​ശി​യാ​ണ് പ​ണം ത​ട്ടി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ എ​ട്ടോ​ടെ ത​ല​യാ​ർ തേ​യി​ല തോ​ട്ട​ത്തി​നു​സ​മീ​പ​ത്തെ വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ടു താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ കാ​ർ ഗ്രാ​ന്‍റീ​സ് മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മ​ര​ത്തി​ന്‍റെ തൊ​ലി പോ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ തേ​യി​ല തോ​ട്ട​ത്തി​ന്‍റെ മാ​നേ​ജ​ർ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കാ​ർ ക​യ​റ്റി​കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ചു. കാ​ർ വ​ലി​ച്ചു​ക​യ​റ്റാ​ൻ ട്രാ​ക്ട​റും വി​ട്ടു​ന​ൽ​കി.
ഇ​തി​നി​ടെ മ​ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​വ​കാ​ശ​പ്പെ​ട്ട് എ​ത്തി​യ വ്യ​ക്തി സ​ഞ്ചാ​രി​ക​ളെ ത​ട​ഞ്ഞ് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ വേ​ലി​യി​ൽ ത​ട്ടി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളി​ൽ​നി​ന്നും ഇ​യാ​ൾ പ​ണം വാ​ങ്ങി​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​തെ പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​ല​ക്ഷ​മ​ണ​ൻ അ​റി​യി​ച്ചു.