കാ​ൽ​ന​ട​യാ​ത്രക്കാര​നെ കാ​റി​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Monday, June 17, 2019 9:55 PM IST
പീ​രു​മേ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ ര​ണ്ടം​ഗ സം​ഘം കാ​ൽ​ന​ട​യാ​ത്രി​ക​നെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. പാ​ന്പ​നാ​ർ തെ​പ്പ​ക്കു​ളം സ്വ​ദേ​ശി മ​ഹേ​ന്ദ്ര​നെ (32) യാ​ണ് കോ​ട്ട​യം മ​ണ​ർ​കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഐ​പ്പ് (52), ബി​ജു​മോ​ൻ (42) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ടി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ന്ദ്ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് സം​ഭ​വം. തെ​പ്പ​ക്കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഐ​പ്പും ബി​ജു​മോ​നും. തോ​ട്ട​ത്തി​ലൂ​ടെ​യു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ ഇ​വ​ർ അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ചെ​ത്തി​യ​ത് മ​ഹേ​ന്ദ്ര​ൻ ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​വ​രും മ​ഹേ​ന്ദ്ര​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ച​തോ​ടെ ഇ​രു​കൂ​ട്ട​രും സ്ഥ​ല​ത്തു​നി​ന്നു പി​ൻ​വാ​ങ്ങി.
അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ കാ​ർ യാ​ത്രി​ക​ർ റോ​ഡി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ മ​ഹേ​ന്ദ്ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ അ​ടു​ത്തു​ള്ള കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. നി​സാ​ര പ​രി​ക്കേ​റ്റ ഐ​പ്പി​നെ​യും ബി​ജു​മോ​നെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പീ​രു​മേ​ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് മ​ഹേ​ന്ദ്ര​നെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സ് കാ​ർ യാ​ത്രി​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി. പീ​രു​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.