ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ർ​ക്കു പ​രി​ക്ക്
Monday, June 17, 2019 9:55 PM IST
അ​ടി​മാ​ലി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ടു കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​റ​ത്തി​ക്കു​ടി നി​വാ​സി​ക​ളാ​യ ല​ക്ഷ്മി (60), ഇ​ന്ദു (38), വ​ത്സ (39), ഷൈ​ല (30), ഓ​മ​ന (30), പെ​രു​മാ​ഷി (55), ല​ളി​ത (35), ച​ന്ദ്രി​ക (30), മേ​രി (50), ശു​ശീ​ല (25), മ​ങ്കാ​ൾ (45), കു​ട്ടി (50), ദീ​പു, കാ​ളി​കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ മാ​ങ്കു​ളം വി​ജ​യ​ൻ​ക​ട​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.
കു​റ​ത്തി​ക്കു​ടി​യി​ൽ​നി​ന്നു മാ​ങ്കു​ളം കൈ​ന​ഗി​രി​യി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്കു തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ജീ​പ്പ്.
പ്ര​ധാ​ന​പാ​ത​യി​ൽ​നി​ന്നു തോ​ട്ട​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്കു തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.
ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ജീ​പ്പി​നു​ള്ളി​ൽ​നി​ന്നും നാ​ട്ടു​കാ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
തു​ട​ർ​ന്ന് മ​റ്റു ജീ​പ്പു​ക​ളി​ൽ ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു.