ന​ഗ​ര​ത്തി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Monday, June 17, 2019 9:55 PM IST
ക​ട്ട​പ്പ​ന: ടൗ​ണ്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. അ​ശോ​ക ജം​ഗ്ഷ​നി​ൽ​നി​ന്നു പ​ച്ച​ക്ക​റി​ച്ച​ന്ത​യി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ കു​ടി​വെ​ള്ളം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളാ​യി. വി​വ​രം അ​ധി​കൃ​ത​രെ പ​ല​ത​വ​ണ അ​റി​യി​ച്ചി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. വെ​ള്ള​മൊ​ഴു​കി ചെ​ളി​യ​ടി​ഞ്ഞ​തോ​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി.

കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പൈ​പ്പു​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നാ​ലു​മാ​സ​ത്തി​ല​ധി​ക​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.
ക​ട്ട​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ഴാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടൗ​ണ്‍ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു സ​മീ​പം നി​ർ​മി​ച്ച കു​ള​ത്തി​ലെ വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​തു​പേ​ക്ഷി​ച്ച് കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ചു. ടാ​ക്സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ടാ​ങ്കി​ൽ​നി​ന്നാ​ണ് ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം പ​ര​ക്കം പാ​യു​ന്പോ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ദി​നം പാ​ഴാ​കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ർ ജ​ല​മാ​ണ്.