ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: കെഎ​സ് യു ​പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Monday, June 17, 2019 9:55 PM IST
തൊ​ടു​പു​ഴ: ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പി​ൻ​വ​ലി​ക്കു​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഡി​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. രാ​ജീ​വ് ഭ​വ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ മു​ന്നു​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ഡി​ഇ​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം റോ​യ് കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​ത് സ​ർ​ക്കാ​ർ എ​ക്കാ​ല​വും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഒ​രു​പോ​ലെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​റ​ബി​ക്ക​ട​ലി​ൽ ത​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ണ്‍ നെ​ടി​യ​പാ​ല, ടി.​ജെ. പീ​റ്റ​ർ, എ​ൻ.​ഐ. ബെ​ന്നി, ജോ​ബി സി.​ജോ​യി, അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, ജെ​സ​ണ്‍ സ​ണ്ണി, എം.​കെ. ഷാ​ജ​ഹാ​ൻ, സു​രേ​ഷ് രാ​ജു, മ​നോ​ജ് കോ​ക്കാ​ട്ട്, സാം ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ബി ജോ​സ​ഫ്, സോ​യി​മോ​ൻ സ​ണ്ണി, ജ​സ്റ്റി​ൻ ചെ​കി​ടി, റം​ഷാ​ദ് റ​ഫീ​ഖ്, ഉ​മ്മ​ർ ഫ​റൂ​ഖ്, ഫ​സ​ൽ സു​ലൈ​മാ​ൻ, ജോ​സ്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ കൈ​യ​ടി​ക​ളോ​ടെ പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി വി​ധി​യെ സ്വാ​ഗ​തം​ചെ​യ്തു.