സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​പ്പ്: ഒ​ന്നാം​പ്ര​തി പി​ടി​യി​ൽ
Sunday, June 16, 2019 10:19 PM IST
നെ​ടു​ങ്ക​ണ്ടം: വാ​യ്പ ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം​ചെ​യ്തു സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ​നി​ന്നും പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. വാ​ഗ​മ​ണ്‍ കോ​ല​ഹ​ല​മേ​ട് ക​സ്തൂ​രി​ഭ​വ​നി​ൽ കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൂ​ക്കു​പാ​ല​ത്തെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പോ​ലീ​സി​നെ​ ക​ണ്ടു ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ കാ​ലി​നു പ​രി​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം കു​മാ​റി​നാ​യി പീ​രു​മേ​ട്, കോ​ല​ഹ​ല​മേ​ട്, മൂ​ല​മ​റ്റം, എ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​യാ​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന ചെ​ക്ക് ലീ​ഫു​ക​ളും മു​ദ്ര​പ​ത്ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ ര​ണ്ടാം​പ്ര​തി ശാ​ലി​നി, മൂ​ന്നാം പ്ര​തി മ​ഞ്ജു എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വാ​ങ്ങി വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. കു​മാ​റി​നെ​യും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്യാ​നാ​ണു പോ​ലീ​സ് നീ​ക്കം.
ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കു​ന്ന മൊ​ഴി​ക​ളാ​ണു പ്ര​തി​ക​ൾ ന​ൽ​കി​യ​ത്. ര​ണ്ടാം​പ്ര​തി ശാ​ലി​നി​യു​ടെ പ​ക്ക​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത 1.15 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ശാ​ലി​നി​യു​ടെ ഭ​ർ​ത്താ​വ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.
തൂ​ക്കു​പാ​ല​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹ​രി​ത ഫൈ​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ വാ​യ്പ​യ്ക്കു അ​പേ​ക്ഷി​ച്ച​വ​രി​ൽ​നി​ന്നും 1000 മു​ത​ൽ 25000 രൂ​പ​വ​രെ വാ​യ്പ ന​ൽ​കു​ന്ന​തി​നു​ള്ള പ്രോ​സ​സിം​ഗ് ഫീ ​ഇ​ന​ത്തി​ൽ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. 24 സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ​പെ​ട്ട 200 പേ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നൂ​റോ​ളം വ​നി​ത സം​ഘ​ങ്ങ​ൾ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നു പ​റ​യു​ന്നു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി പി.​പി. ഷം​സ്, നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ.​എ. സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം.