ലോ​ക ര​ക്ത​ദാ​ന ദിനാചരണം നടത്തി
Sunday, June 16, 2019 10:19 PM IST
തൊ​ടു​പു​ഴ: ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. സ​ചേ​ത​ന ര​ക്ത​ദാ​ന സ​മി​തി, ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി, പു​റ​പ്പു​ഴ പോ​ളി​ടെ​ക്നി​ക് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ബി​വി​എ​ച്ച്എ​സ്എ​സ് തൊ​ടു​പു​ഴ, എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ, ട്രോ​ണി​ക്സ് ഇ​ൻ​സ്റ്റി​റ്റ്യൂട്ട് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ക്ത​ദാ​ന​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
ഐ​എം​എ പ്ര​സി​ഡ​ന്‍റ ഡോ.​സി.​വി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എം​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ.​കെ. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ല​ഡ് ബാ​ങ്ക് സെ​ക്ര​ട്ട​റി ഡോ.​സോ​ണി തോ​മ​സ് ക്ലാ​സ് ന​യി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ.​അ​മ​ൽ ജി. ​കൃ​ഷ്ണ​ൻ, പി.​എ. സ​ലിം​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ല​ഡ് ബാ​ങ്ക് ഇ​ൻ​ചാ​ർ​ജ് ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.