കെ​സി​എ​സ്എ​ൽ രൂ​പ​ത കൗ​ണ്‍​സി​ലും പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Sunday, June 16, 2019 10:17 PM IST
മൂവാ​റ്റു​പു​ഴ:​കെസിഎ​സ്എ​ൽ കോ​ത​മം​ഗ​ലം രൂ​പ​ത കൗ​ണ്‍​സി​ലി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ലാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​തൃ​ക​യാ​കു​ന്ന​തി​നു കെ​സി​എ​സ്എ​ൽ അം​ഗ​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നു ബി​ഷ​പ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച അ​നി​മേ​റ്റ​റി​നു​ള്ള അ​വാ​ർ​ഡ് ബി​ഷ​പ് തൊ​ടു​പു​ഴ ജ​യ്റാ​ണി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​നി​മേ​റ്റ​റും ദീ​ർ​ഘ​കാ​ലം രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്ന സി​സ്റ്റ​ർ ലി​സ പു​ളി​ക്ക​ൽ എ​സ്എ​ബി​എ​സി​നു സ​മ്മാ​നി​ച്ചു.
ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു ബി​ഷ​പ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ജോ മാ​നു​വ​ൽ ക​ല്ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സി​റി​യ​ക്ക് കോ​ട​മു​ള്ളി​ൽ,കെ​സി​എ​സ്എ​ൽ രൂ​പ​ത ചെ​യ​ർ​മാ​ൻ റോ​ബി​ൻ ജ​യിം​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ മ​രി​യ ജോ​ഷി,സി​സ്റ്റ​ർ ലി​സ പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​സി​എ​സ്എ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ സി​എം​സി, ഓ​ർ​ഗ​നൈ​സ​ർ സി​സ്റ്റ​ർ ആ​ൽ​ഫി എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ മാ​ഗി എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്എ​ച്ച് ,സി​സ്റ്റ​ർ നി​ർ​മ​ൽ എ​സ്എ​ച്ച് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ(​എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം), ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (എ​ച്ച്എ​സ് വി​ഭാ​ഗം), ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ (യു​പി വി​ഭാ​ഗം) എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡും ബി​ഷ​പ് വി​ത​ര​ണം ചെ​യ്തു. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്എ​സ്, പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ ജ​യ്റാ​ണി ഇ​എം​എ​ച്ച്എ​ച്ച്എ​സ്, യു​പി വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ​സ് യു​പി സ്കൂ​ൾ, പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധ്യാ​പ​ക ഭാ​ര​വാ​ഹി​ക​ളാ​യി ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രി​ൻ​സ് വ​ർ​ഗീ​സ്, മൂവാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജോ​മോ​ൻ ജോ​സ്, ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി​സ്റ്റ​ർ ടെ​സ്മി മ​റ്റ​ത്തി​ൽ എ​സ്എ​ബി​എ​സ്, വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് എ​ച്ച് എ​സ്എ​സി​ലെ ബി​ൻ​സി ജോ​സ​ഫ്, നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ലെ സി​സ്റ്റ​ർ റെ​ജി​ൻ മ​ണി​ക്കു​ഴി എ​സ്എ​ച്ച് എ​ന്നി​വ​രെ​യും വി​ദ്യാ​ർ​ഥി ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജി സാ​ജു-​ചെ​യ​ർ​മാ​ൻ (സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ, പോ​ത്താ​നി​ക്കാ​ട്), ആ​ൻ മ​രി​യ ജോ​സ​ഫ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി (സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ളി​യാ​ർ), ഷോ​ണ്‍ ഷി​ബു (നി​ർ​മ​ല എ​ച്ച്എ​സ്എ​സ്, മൂവാ​റ്റു​പു​ഴ) അ​ലീ​ഷ ജോ​ളി (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ല്ലൂ​ർ​ക്കാ​ട്), അ​ല​ൻ ജോ​മോ​ൻ (ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ൾ, തൊ​ടു​പു​ഴ), മേ​ഘ മേ​രി വ​ർ​ഗീ​സ് (ജ​യ്റാ​ണി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തൊ​ടു​പു​ഴ), ജി​യോ ജ​യിം​സ് (സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ, ആ​ര​ക്കു​ഴ), ലെ​വി​സ് നോ​ബി​ൾ (സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ൾ, ക​ലൂ​ർ) അ​നി​റ്റ സ​ണ്ണി (ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ ​സ്കൂ​ൾ, ഉൗ​ന്നു​ക​ൽ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.