ന​ഗ​ര​സ​ഭ പാ​ർ​ക്കി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ പാ​ർ​ക്കാ​യി
Sunday, June 16, 2019 10:17 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ ബൈ​പാ​സ് റോ​ഡി​ലെ സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.

ബോ​ർ​ഡി​ന്‍റെ സ്ഥ​ലം ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ ഇ​വി​ടം മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​വും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​വു​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് ന​ഗ​ര​ത്തി​ൽ പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ന​ഗ​ര​സ​ഭ​യാ​യ​പ്പോ​ൾ തു​ട​ർ​ന്നു​ള്ള ബ​ജ​റ്റി​ലും തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് ബൈ​പാ​സി​ലെ ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ സ്ഥ​ലം അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നി​ര​വ​ധി​ത​വ​ണ ബോ​ർ​ഡി​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വാ​ക്കാ​ൽ ഉ​റ​പ്പു​മാ​ത്ര​മേ ബോ​ർ​ഡ് ന​ൽ​കി​യി​രു​ന്നു​ള്ളൂ.

ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യും ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന വി.​ടി. സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രി​ൽ പാ​ർ​ക്ക് നി​ർ​മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യും ന​ഗ​ര​സ​ഭ വീ​ണ്ടും ബോ​ർ​ഡി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്
ക​ഴി​ഞ്ഞ​വ​ർ​ഷം ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ബ് ക​മ്മി​റ്റി സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ലം കൈ​മാ​റു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

സ്ഥ​ലം കാ​ടു​ക​യ​റി​യ​തോ​ടെ ഇ​ഴ​ജ​ന്തു​ക​ളു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​ണ്. രാ​ത്രി​യി​ൽ ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യ​വും ത​ള്ളു​ന്നു​ണ്ട്. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​ദ്യ​പ​സം​ഘ​ങ്ങ​ളും ഇ​വി​ടെ ത​ന്പ​ടി​ക്കു​ന്നു​ണ്ട്.