താ​ലൂ​ക്ക് ഓ​ഫീ​സ് പു​ന​രു​ദ്ധ​രി​ക്കും: റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, June 15, 2019 9:52 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ജീ​ർ​ണാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മേ​ൽ​ക്കൂ​ര മാ​റ്റി റൂ​ഫിം​ഗ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട​നു​വ​ദി​ച്ച​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. 2014 ഫെ​ബ്രു​വ​രി 22-നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച ഇ​ടു​ക്കി താ​ലൂ​ക്കി​ന്‍റെ ഓ​ഫീ​സ് വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല​യി​ലു​ള്ള കെഎ​സ് ഇ​ബി കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച​ത്.
താ​ലൂ​ക്ക് ഓ​ഫീ​സ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ ഇ​ട​പെ​ട്ട് അ​ഞ്ചു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി വൈ​കി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും ത​ടി​കൊ​ണ്ട് നി​ർ​മി​ച്ച​തു​മാ​യ മേ​ൽ​ക്കൂ​ര ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് മേ​ഞ്ഞി​രി​ക്കു​ന്ന​ത്. മേ​ൽ​ക്കൂ​ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഓ​ഫീ​സ് മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു.
ജ​ന​ങ്ങ​ൾ​ക്കേ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​ത​ന്നെ ഓ​ഫീ​സ് തു​ട​രാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണിക്ക് ആ​വ​ശ്യ​മാ​യ തു​ക നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ക്കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.
അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​റു​തോ​ണി ടൗ​ണ്‍​ഹാ​ൾ വി​ട്ടു ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​യി കൊ​ച്ചു​പു​ര, ഷി​ജോ ത​ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് കൈ​മാ​റി. ര​ണ്ടു​മാ​സ​ത്തി​ന​കം ഓ​ഫീ​സ് തി​രി​കെ പ്ര​വ​ർ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.
ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും എം​എ​ൽ​എ​മാ​ർ​ക്ക് സാ​ന്പ​ത്തി​ക​വ​ർ​ഷം അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന ബ​ജ​റ്റി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും ഭൂ​മി ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റ്റം ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ വി​വി​ധ ഓ​ഫീ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ എ​ത്തി​ക്ക​ത്ത​ക്ക വി​ധം ന​വീ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ ഓ​ഫീ​സ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.