ഹോ​സ്റ്റ​ലി​ൽ​നി​ന്നു മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി
Saturday, June 15, 2019 9:51 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മ​ന്നാ​ങ്കാ​ലാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ നി​ന്നു മ​ലി​ന​ജ​ലം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ശു​ചി​മു​റി മാ​ലി​ന്യ​മ​ട​ക്കം സ​മീ​പ​ത്തെ ഓ​ട​ക​ളി​ലേ​ക്കും തോ​ട്ടി​ലേ​ക്കും ഒ​ഴു​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​തോ​ടെ ഓ​ട​ക​ളി​ൽ നി​ന്നു അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് വ​മി​ക്കു​ന്ന​ത്. മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഹോ​സ്റ്റ​ലി​നു​ള്ളി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ സം​ബ​ന്ധി​ച്ച് ഒ​രു​വ​ർ​ഷം മു​ന്പ് കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ടി​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഹോ​സ്റ്റ​ലി​ൽ മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​തി നേ​രി​ട്ടു ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.