പാ​ച​ക​വാ​ത​ക ക​ണ​ക്‌ഷന് ഓ​ണം-​മ​ണ്‍​സൂ​ണ്‍ ഓ​ഫ​ർ
Saturday, June 15, 2019 9:51 PM IST
തൊ​ടു​പു​ഴ:​ പു​കര​ഹി​ത ഇ​ടു​ക്കി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഭാ​ര​ത്ഗ്യാ​സ് ഓ​ണം-​മ​ണ്‍​സൂ​ണ്‍ ക​ണ​ക്‌ഷൻ കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
17 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ന​ട​ക്കു​ന്ന കാ​ന്പ​യി​നി​ൽ വി​ല​ക്കു​റ​വോ​ടു​കൂ​ടി ഗ്യാ​സ് ക​ണ​ക്‌ഷൻ ല​ഭി​ക്കും.​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ ഗ്യാ​സ് ക​ണ​ക്‌ഷൻ ല​ഭി​ക്കു​ന്ന​തി​നു സി​ലി​ണ്ട​ർ ഡെപ്പോ​സി​റ്റ്,റെ​ഗു​ലേ​റ്റ​ർ ഡെപ്പോ​സി​റ്റ്,ഉ​പ​ഭോ​ക്താ​വി​നു​ള്ള ബു​ക്ക്,ഹോ​സ്,ഇ​ൻ​സ്പെ​ക്‌ഷൻ ചാ​ർ​ജ് എ​ന്നി​വ​യ​ട​ക്കം 1999 രൂ​പ അ​ട​യ്ക്ക​ണം.​പാ​ച​ക​വാ​ത​ക വി​ല ഇ​തി​നു പു​റ​മെ ന​ൽ​ക​ണം.​ക​ണ​ക്‌ഷൻ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ധാ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽരേ​ഖ,ര​ണ്ട് ഫോ​ട്ടോ,മൊ​ബൈ​ൽ​ ന​ന്പ​ർ എ​ന്നി​വ സ​ഹി​തം അ​ടു​ത്തു​ള്ള ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​യെ സ​മീ​പി​ക്ക​ണം.​പ​ദ്ധ​തി കാ​ല​യ​ള​വി​ൽ ക​ണ​ക്‌ഷൻ എ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൽ​ഇ​ഡി ടി​വി,സ്മാ​ർ​ട്ട് ഫോ​ണ്‍,മി​ക്സി,കു​ക്ക​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ത്ത ഉ​പ​യോ​ക്താ​വി​ന്‍റെ ക​ണ​ക്‌ഷൻ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ഉ​ട​ൻ ആ​ധാ​റു​മാ​യി അ​ക്കൗ​ണ്ട് ലി​ങ്ക് ചെ​യ്യ​ണ​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബി​പി​സി​എ​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​ഭി​ഷേ​ക് നാ​ഥ് ബ​നി​യ, വി​വി​ധ ഏ​ജ​ൻ​സി ഉ​ട​മ​ക​ളാ​യ ചെ​റി​യാ​ൻ കെ.​ഏ​ബ്ര​ഹാം,വൈ​ശാ​ഖ് ജെ​യി​ൻ,പ്ര​സാ​ദ് ഭാ​സ്ക​ർ,ബാ​ബു ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.