വാ​ഴ​ത്തോ​പ്പി​ലെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​മാ​രം​ഭി​ച്ചു
Saturday, June 15, 2019 9:51 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പി​ലെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​മാ​രം​ഭി​ച്ചു. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ വാ​ഴ​ത്തോ​പ്പി​ൽ 192 ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് നി​ർ​മി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ മു​പ്പ​ത് എ​ണ്ണം പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​യി.
ബാ​ക്കി​യു​ള്ള​വ​യി​ൽ കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും മ​റ്റ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ,​ബി,സി,​ഡി,ഇ,​എ​ഫ് എ​ന്നീ ത​ല​ത്തി​ലാ​ണ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​നാ​യി ട്രി​പ്പ് ഫ​ണ്ട് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ടി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ണ് പു​ന​ർ നി​ർ​മാ​ണ​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യ​ട​ക്കം ന​ശി​ച്ചു​പോ​യ​വ പു​ന​ർ​നി​ർ​മി​ക്കാ​നാ​വി​ല്ലെ​ന്ന് കെഎ​സ്ഇ​ബി ക്യാ​ന്പ് സെ​ക്‌ഷൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഗീ​ത പ​റ​ഞ്ഞു. പൂ​ർ​ണ​മാ​യും ന​ശി​ച്ച​വ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള​വ ഒ​ഴി​വാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ള്ള ജി​ല്ല​യാ​ണ്് ഇ​ടു​ക്കി. വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നി​ർ​മി​ച്ച​ത്.
പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ തു​ട​ർ നി​ർ​മാ​ണ​ങ്ങ​ളോ ന​വീ​ക​ര​ണ​ങ്ങ​ളോ വേ​ണ്ടെ​ന്നാ​യി​രു​ന്നു വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ജി​ല്ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ഇ​വ​യി​ൽ പ​ല​തു​മാ​ണ് സം​ര​ക്ഷി​ക്കാ​തെ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​ഴ​ത്തോ​പ്പ്, പൈ​നാ​വ്, ക​രി​മ​ണ​ൽ, പാ​ന്പ്ള, നേ​ര്യ​മം​ഗ​ലം, ഇ​ട​മ​ല​യാ​ർ, മൂ​ന്നാ​ർ, ക​ല്ലാ​ർ​കു​ട്ടി, മൂ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ണ്ട്. ഇ​വ​യി​ൽ പ​ല​തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ കു​ടും​ബ​സ​മേ​തം താ​മ​സ സൗ​ക​ര്യ​മി​ല്ലാ​തെ അ​ല​യു​ക​യാ​ണ്.
നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ച് വാ​സ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.