അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ വാ​ദി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ വി​ധി
Saturday, June 15, 2019 9:49 PM IST
തൊ​ടു​പു​ഴ :അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ർ​ത്ത ന​ൽ​കി ക​ർ​ഷ​ക​നെ അ​പ​മാ​നി​ച്ച കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി .
ക​രി​മ​ണ്ണൂ​ർ കു​ഴി​പ്പി​ള്ളി​ൽ ജോ​ർ​ജ് ജോ​സ​ഫ് ന​ൽ​കി​യ കേ​സി​ലാ​ണ് തൊ​ടു​പു​ഴ മു​ൻ​സി​ഫ് മേ​രി ഫെ​ർ​ണാ​ണ്ട​സ് വാ​ദി​ക്ക് 67712 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ഉ​ത്ത​ര​വാ​യ​ത് .അ​യ​ൽ​വാ​സി​ക​ളാ​യ ജ​യിം​സ് ജോ​സ​ഫ് ,ആ​ബേ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ് . 2014 ഓ​ഗ​സ്റ്റ് 23നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം .പ്ര​തി​ക​ളു​ടെ സ്ഥ​ല​ത്തെ തീ​റ്റ​പ്പു​ല്ല് ജോ​ർ​ജ് മു​റി​ച്ചു​ക​ള​യു​ക​യും പു​ല്ലി​ൽ വി​ഷം അ​ടി​ക്കു​ക​യും ചെ​യ്തെ​ന്നും ഇ​തേ തു​ട​ർ​ന്ന് ര​ണ്ടു പ​ശു​ക്കി​ടാ​ങ്ങ​ൾ ച​ത്തു​പോ​യ​താ​യും ഇ​വ​ർ ക​രി​മ​ണ്ണൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
കൂ​ടാ​തെ നാ​ല് പ​ശു​ക്ക​ൾ​ക്ക് വി​ഷ​ബാ​ധ ഏ​റ്റ​താ​യും ഇ​വ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ ജോ​ർ​ജ് പു​ല്ലി​ൽ വി​ഷം അ​ടി​ച്ചു പ​ശു​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​യി ഇ​രു​വ​രും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വാ​ർ​ത്ത​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. ജീ​വി​ക​ളാ​യ​തി​നാ​ൽ ഇ​തി​നു വാ​ർ​ത്താ പ്രാ​ധാ​ന്യം ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വ സ​മ​യ​ത്തു ജോ​ർ​ജ് അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ഡ്വ .എ.​എം.​വി​ജ​യ​ൻ വ​ഴി ജോ​ർ​ജ് കേ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന സ​മ​യ​ത്തു ബോ​ധ​പൂ​ർ​വം വാ​ർ​ത്ത സൃ​ഷ്ടെി​ച്ച​ന്നാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ വാ​ദം. മാ​ന​ന​ഷ്ട​ത്തി​ന് മു​പ്പ​തി​നാ​യി​രം രൂ​പ​യും മാ​ന​സി​ക വേ​ദ​ന​ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 17712 രൂ​പ​യും ഉ​ൾ​പ്പെ​ടെ 67712 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​നാ​ണു ഉ​ത്ത​ര​വാ​യ​ത്