പ​രാ​തി​യും പ​രി​ദേ​വ​ന​വും മി​ച്ചം; വ​ഞ്ചി തി​രു​ന​ക്ക​രത​ന്നെ
Saturday, June 15, 2019 9:49 PM IST
വെ​ള​ളി​യാ​മ​റ്റം: പൂ​ച്ച​പ്ര - കു​രു​തി​ക്ക​ളം റോ​ഡ് ത​ക​ർ​ന്നു. ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ത​ക​ർ​ന്നി​ട്ടും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യുമായ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഏ​ക കെ ​എ​സ് ആ​ർ ടി ​സി ബ​സും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. മി​ക്ക ദി​വ​സ​വും ഇ​തു​വ​ഴി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് കു​ഴി​ക​ളി​ൽ മ​ണ്ണി​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​ണ്ണി​ള​കി റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി.

നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​വും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​താ​ണ്. വെ​ള്ളി​യാ​മ​റ്റം മു​ത​ൽ പൂ​ച്ച​പ്ര വ​രെ​യു​ള്ള ഭാ​ഗം ആ​റ് മാ​സം മു​ൻ​പ് ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ നി​ന്നു കു​രു​തി​ക്ക​ള​ത്തി​നു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. റോ​ഡ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ ആ​യി​രു​ന്ന​പ്പോ​ൾ ഇ​ട​യ്ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ദു​ര​വ​സ്ഥ തു​ട​ങ്ങി​യ​ത്. റോ​ഡ് ചെ​ളി​ക്കു​ഴി ആ​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.