ന​ട​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ചി​ല്ല; കു​ട്ട​പ്പ​ൻ​സി​റ്റി​ക്കാ​ർ ഒ​റ്റ​പ്പെ​ട്ടു
Saturday, June 15, 2019 9:49 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​പ്പ​ൻ​സി​റ്റി നി​വാ​സി​ക​ളെ എ​ളു​പ്പ​ത്തി​ൽ ഇ​രു​ട്ടു​കാ​ന​ത്തും ആ​ന​വി​ര​ട്ടി​യി​ലു​മെ​ത്താ​ൻ സ​ഹാ​യി​ച്ചി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​പ്പ​ൻ​സി​റ്റി നി​വാ​സി​ക​ൾ ഇ​രു​ട്ടു​കാ​ന​ത്തും ആ​ന​വി​ര​ട്ടി​യി​ലു​മെ​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ലം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. പ്ര​ദേ​ശ​ത്തെ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ നി​ത്യ​വും ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പാ​ല​മാ​യി​രു​ന്നു

പ്ര​ള​യം ഇ​ല്ലാ​താ​ക്കി​യ​ത്. പാ​ലം ന​ഷ്ട​മാ​യ​തോ​ടെ ഇ​രു​ട്ടു​കാ​ന​ത്തോ ആ​ന​വി​ര​ട്ടി​യി​ലോ എ​ത്താ​ൻ അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം അ​ധി​ക​മാ​യി സ​ഞ്ച​രി​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പു​ഴ​യി​ലെ വെ​ള്ളം താ​ഴ്ന്ന​തോ​ടെ ത​ടി​കൊ​ണ്ട് താ​ൽ​ക്കാ​ലി​ക പാ​ല​മൊ​രു​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​ഴ​യി​ൽ വെ​ള്ള​മൊ​ഴു​ക്കേ​റു​ന്ന​തോ​ടെ ഈ ​മാ​ർ​ഗം ഇ​ല്ലാ​താ​കും. സ്കൂ​ൾ കു​ട്ടി​ക​ളെ​യാ​ണ് ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക. ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തു​കൂ​ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.