ല​ളി​ത​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം മ​ത​നി​ന്ദ​യ്ക്കോ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, June 14, 2019 10:25 PM IST
ചെ​റു​തോ​ണി: ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഈ​വ​ർ​ഷം പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത് മ​ത​നി​ന്ദ​യ്ക്കാ​യി​രു​ന്നോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഇ​ടു​ക്കി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.
ഓ​രോ വ​ർ​ഷ​വും നൂ​റു​ക​ണ​ക്കി​ന് മി​ക​വാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്ക​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​തെ വി​ക​ല​വും ആ​ഭാ​സ​വു​മാ​യ ഒ​രു കാ​ർ​ട്ടൂ​ണി​നെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണ്. ക​ലാ​ലോ​കം അ​ടു​ത്ത​കാ​ല​ത്ത് പ​ല​പ്പോ​ഴാ​യി ന​ട​ത്തു​ന്ന ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്. ക​ല ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത് ആ​രു​ടെ​യും മു​ഖ​ത്ത് കാ​ർ​ക്കി​ച്ചു തു​പ്പി​ക്കൊ​ണ്ടാ​ക​രു​ത്.
ഇ​ത്ത​രം ആ​ഭാ​സ​ങ്ങ​ളെ സ​മൂ​ഹം തി​രി​ച്ച​റി​യു​ക​യും പുച്ഛിച്ചു​ത​ള്ളു​ക​യും ചെ​യ്യും. മ​ത​സ​ഹി​ഷ്ണു​തയ്​ക്ക് പേ​രു​കേ​ട്ട ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന ഇ​ത്ത​രം പു​ഴു​ക്കു​ത്തു​ക​ൾ ആ​ർ​ഷ​ഭാ​ര​ത സം​സ്കാ​ര​ത്തി​നു​ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​രി​ന്പ​ൻ രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി മാ​ട​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, ജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ൽ, ജോ​ർ​ജ് കോ​യി​ക്ക​ൽ, സ​ണ്ണി ക​രി​വേ​ലി​ക്ക​ൽ, കു​ഞ്ഞ​മ്മ കു​ഴി​യാ​ലി​ൽ, ജോ​സ​ഫ് ചാ​ക്കോ, ഷേ​ർ​ളി ജൂ​ഡി, മാ​ത്യൂ​സ് ഐ​ക്ക​ര, റി​ൻ​സി സി​ബി, ചു​മ്മാ​ർ മാ​ത്യു, ജേ​ക്ക​ബ് ക​റു​ക​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.