പി​താ​വി​നു പി​ന്നാ​ലെ മ​ക​ളും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി
Friday, June 14, 2019 10:25 PM IST
ക​ട്ട​പ്പ​ന: പെ​രു​ന്പാ​വൂ​രി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പി​താ​വി​നു പി​ന്നാ​ലെ മ​ക​ളും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ചേ​റ്റു​കു​ഴി ഗ്രാ​മം ദുഃ​ഖ​സാ​ന്ദ്രം. ചേ​റ്റു​കു​ഴി ക​രി​ന്പ​ന​യ്ക്ക​ൽ ജോ​സ​ഫ് ചാ​ക്കോ​യു​ടെ മ​ക​ൾ നി​ബി​യ മേ​രി ജോ​സ​ഫ് (25) ആ​ണ് ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ പ​ത്തി​ന് പെ​രു​ന്പാ​വൂ​രി​ൽ കാ​റു​ക​ളും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ​ഫ് ചാ​ക്കോ (ബേ​ബി-54) ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഇ​തേ​കാ​റി​ൽ സ​ഞ്ച​രി​ച്ച മ​ക്ക​ളാ​യ നി​ബി​യ, നി​ധി​ൻ എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ബി​യ​യു​ടെ മ​സ്തി​ഷ്കമ​ര​ണം വ്യാ​ഴാ​ഴ്ച സം​ഭ​വി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടി​ലെ​ത്തി​ക്കും. വൈ​കു​ന്നേ​രം 4.30-ന് ​പ​ഴ​യ കൊ​ച്ച​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.
ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന നി​ബി​യ വി​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ത​മം​ഗ​ല​ത്തെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ജോ​സ​ഫും കു​ടും​ബാം​ഗ​ങ്ങ​ളും. പ​ത്തി​ന് രാ​വി​ലെ 9.15-ന് ​എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്പോ​ഴാ​ണ് ജോ​സ​ഫും നി​ബി​യ​യും നി​ധി​നും സ​ഞ്ച​രി​ച്ച കാ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ടെ​ത്തി​യ മ​റ്റൊ​രു കാ​ർ ഇ​ടി​ച്ച​ത്. ജോ​സ​ഫി​ന്‍റെ ഭാ​ര്യ നി​ർ​മ​ല, മ​റ്റൊ​രു മ​ക​ൾ മി​ലീ​ന എ​ന്നി​വ​ർ ബ​ന്ധു​വി​ന്‍റെ കാ​റി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.