ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നു ക​രു​ത്താ​യി അ​നീ​ഷി​ന്‍റെ മാ​ന്ത്രി​ക വി​ര​ലു​ക​ൾ
Friday, June 14, 2019 10:25 PM IST
ഇ​ടു​ക്കി: പ​രി​മി​തി​ക​ളെ സാ​ധ്യ​ത​ക​ളാ​ക്കി മാ​റ്റി ക്രി​ക്ക​റ്റ് ലോ​കം കീ​ഴ​ട​ക്കു​ക​യാ​ണ് ഇ​ടു​ക്കി​ക്കാ​ര​ൻ അ​നീ​ഷ്. ഏ​തു പ്ര​തി​രോ​ധ​ത്തെ​യും ത​ക​ർ​ക്കാ​നു​ള്ള ക​ഴി​വു​ണ്ട് അ​നീ​ഷി​ന്‍റെ മാ​ന്ത്രി​ക​വി​ര​ലു​ക​ൾ​ക്ക്. ജ​ൻ​മ​നാ വ​ല​ത് കൈ​പ്പ​ത്തി ഇ​ല്ല. പ​ക്ഷേ ക്രി​ക്ക​റ്റ് ക​ളി​യു​ടെ ആ​വേ​ശ​ത്തി​ൽ ഈ 27 ​വ​യ​സു​കാ​ര​ൻ ത​ന്‍റെ പോ​രാ​യ്മ​ക​ൾ ഒ​ക്കെ മ​റ​ക്കും.
ക്രി​ക്ക​റ്റി​ന്‍റെ ജ​ൻ​മ​ദേ​ശ​മാ​യ ഇം​ഗ്ല​ണ്ടി​ൽ ക​ളി​ക്കാ​ൻ പേ​ാകു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഈ ​താ​രം. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ ലോ​ക ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ഏ​ക മ​ല​യാ​ളി തി​ള​ക്ക​മാ​ണ്. ക്രി​ക്ക​റ്റി​ൽ മാ​ത്ര​മ​ല്ല പ​ഠി​ക്കാ​നും ഇ​ടു​ക്കി ഡാ​മി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ ഉൗ​ളി​യി​ടാ​നും തെ​ങ്ങി​ൽ ക​യ​റി തേ​ങ്ങ ഇ​ടാ​നും രു​ചി​ക​ര​മാ​യ ആ​ഹാ​രം പാ​കം ചെ​യ്യാ​നും അ​നീ​ഷി​ന്‍റെ ക​ഴി​വ് ഒ​ന്നു വേ​റെ ത​ന്നെ. എ​വി​ടെ​യും ക​ട്ട​യ്ക്ക് നി​ല്ക്കും ക​ട്ട എ​ന്ന വി​ളി​പ്പേ​രു​ള്ള അ​നീ​ഷ്. 2006ൽ ​മു​ത​ല​ക്കോ​ടം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ക്ലി​നി​ക്കി​ലൂ​ടെ​യാ​ണ് അ​നീ​ഷി​ന്‍റെ ഇ​ടം​കൈ​യു​ടെ വേ​ഗ​ത അ​ന്ന​ത്തെ ക്യാ​ന്പി​ന് നേ​തൃ​ത്വം വ​ഹി​ച്ച പ​രി​ശീ​ല​ക​ൻ പി. ​ബാ​ല​ച​ന്ദ്ര​ൻ തി​രി​ച്ച​റി​ഞ്ഞ​ത്. എ​സ്എ​സ്എ​ൽ​സി​ക്ക് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് ക​ളി​യോ​ടു​ള്ള അ​മി​ത താ​ല്പ​ര്യം മൂ​ലം മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. സ്കൂ​ൾ ടീ​മു​ക​ളി​ലും ഇ​ടു​ക്കി അ​ണ്ട​ർ 19 ടീ​മി​ലും മി​ക​വു​റ്റ പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച് അ​ണ്ട​ർ 19 സെ​ന്‍റ​ർ സോ​ണ്‍ ടീ​മി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ല​സ്ടു​വി​ന് ശേ​ഷം മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നാ​യി കോ​ല​ഞ്ചേ​രി ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ലം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ചേ​ർ​ന്നു . അ​വി​ടെ ക്രി​ക്ക​റ്റി​ൽ മാ​ത്ര​മ​ല്ല ഫു​ട്ബോ​ളി​ലും വോ​ളി​ബോ​ളി​ലും ത​ന്‍റേ​താ​യ വ്യ​ക്തിമു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​നീ​ഷി​ന് ക​ഴി​ഞ്ഞു.
ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​യു​ക യാണ് ത​ന്‍റെ സ്വ​പ്നമെന്ന് അ​നീ​ഷ് പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി തൃ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ലാ​ണ് ക​ളി. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ കേ​ര​ള ടീം ​ക്യാ​പ്റ്റ​നു​മാ​ണ്. റോ​ബി​ൻ മേ​നോ​നാ​ണ് കോ​ച്ച്. 21 മു​ത​ൽ ഹ​രി​യാ​ന​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ൽ 15 വ​രെ ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ആ​റ് രാ​ഷ്‌ട്ര​ങ്ങ​ളു​ടെ ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്കാ​ണ് അ​നീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നും ഇ​ന്ത്യ​ക്കും പു​റ​മെ പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, സിം​ബാ​ബ്‌വേ എ​ന്നീ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 11 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ വി​ക്രാ​ന്ത് കേ​നി​യാ​ണ് ന​യി​ക്കു​ന്ന​ത്. മു​ൻ ഇ​ന്ത്യ​ൻ ടീം ​നാ​യ​ക​നും ഓ​ൾ ഇ​ന്ത്യ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​ക്ക​ലി ച​ല​ഞ്ചി​ന് രൂ​പം ന​ൽ​കി​യ അ​ജി​ത് വ​ഡേ​ക്ക​റോ​ടു​ള്ള ആ​ദ​ര​വാ​യി വ​ഡേ​ക്ക​ർ വാ​രി​യേ​ഴ്സ് എ​ന്നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി പാ​റേ​മാ​വ് പ​ടി​യ​ത്ത​റ​യി​ൽ രാ​ജ​ന്‍റെ​യും ശ്യാ​മി​ലി​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ് അ​നീ​ഷ്. ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളാ​ണ് അ​നീ​ഷി​നു​ള്ള​ത്. ഖ​ത്ത​റി​ൽ എ​ൻ​ജി​നി​യ​റാ​യ സൗ​മ്യ​യും ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നി​യ​റാ​യ സ​മീ​ഷും.

ആ​ശം​സ​ക​ൾ നേ​ർ​ന്ന്
ക​ള​ക്ട​ർ

ഇ​ന്ത്യ​യി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ ലോ​ക ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ഏ​ക മ​ല​യാ​ളി താ​ര​മാ​യ ഇ​ടു​ക്കി പാ​റേ​മാ​വ് സ്വ​ദേ​ശി അ​നീ​ഷ് പി. ​രാ​ജ​ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും ആ​ർ​ഡി​ഒ എം.പി. വി​നോ​ദും ആ​ശം​സ​ക​ൾ നേ​ർ​ന്നു.