പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ട​ക​ര​മാ​യ മ​രങ്ങൾ മു​റി​ക്കാ​ൻ ഉ​ത്ത​ര​വ്
Friday, June 14, 2019 10:25 PM IST
ഇ​ടു​ക്കി: കാ​ല​വ​ർ​ഷ ദു​ര​ന്ത പ്ര​തി​ക​ര​ണ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​വ​ശ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും ക​ണ്ടെ​ത്തി മു​റി​ച്ചു​മാ​റ്റാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ത്ത​ര​വി​ട്ടു.
സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും ക​ണ്ടെ​ത്തി മു​റി​ച്ചു മാ​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പറേ​ഷ​ൻ മേ​ധാ​വി​ക​ൾ​ക്ക് ദു​ര​ന്ത നി​വാ​ര​ണ നി​യ​മം പ്ര​കാ​രം നി​ർ​ദ്ദേ​ശം ന​ൽ​കി. ഇതി​നു​ള്ള തു​ക ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ക​ണ്ടെ​ത്ത​ണം.
നി​ർ​ദേശം അ​നു​സ​രി​ക്കാ​ത്ത സ്ഥാ​പ​ന​മേ​ധാ​വി​ക​ളു​ടെ ഭൂ​മി​യി​ലു​ള്ള മ​രം വീ​ണ് ഉ​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ക​ൾ അ​വ​ർ​ത​ന്നെ ആ​യി​രി​ക്കു​മെന്നും ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​ത ഉ​ണ്ടാ​യി​രി​ക്കു​മെന്നും വ്യക്തമാക്കി.
അപ​ക​ടാ​വ​സ്ഥ​യി​ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി മാ​റ്റേ​ണ്ട​ത് എ​ന്നും ക​ണ്ടെ​ത്തു​ന്ന മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി ശിപാ​ർ​ശ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ദു​ര​ന്ത പ്ര​തി​ക​ര​ണ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം പ്രാ​ദേ​ശി​ക​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ദേ​ശ​ത്തെ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ​മി​തി​യു​ടെ ശിപാ​ർ​ശ പ്ര​കാ​രം ത​ഹ​സിൽ​ദാ​ർ​മാ​ർ​ക്ക് മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ക്കാനു​ള്ള ഉ​ത്ത​ര​വ് ന​ൽ​കു​ന്ന​തി​നും ചു​മ​ത​ല​പ്പെ​ടു​ത്തി.
അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ പ്രാ​ദേ​ശി​ക ട്രീ ​ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​ക്ക് ശേ​ഷം മാ​ത്ര​മേ മ​രം മു​റി​യ്ക്കാൻ സാ​ധി​ക്കൂ.
മ​റ്റ് വ​കു​പ്പു​ക​ളു​ടെ ഭൂ​മി​യി​ലു​ള്ള മ​രം മു​റി​ച്ച് മാ​റ്റാ​ൻ സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്നും പ​ണം വി​നി​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.
എ​ന്നാ​ൽ അം​ഗീ​കൃ​ത ദു​ര​ന്ത​ത്തി​ൽ വീ​ഴു​ന്ന മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നും തെ​ര​ച്ചി​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി മ​രം മു​റി​ച്ച് നീ​ക്കു​ന്ന​തി​നും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​ക ചെ​ല​വ​ഴി​ക്കാ​വു​ന്ന​താ​ണെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.