അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മാ​പ്പ് പ​റ​യ​ണം: ഡി​എ​ഫ്സി
Friday, June 14, 2019 10:25 PM IST
മൂ​വാ​റ്റു​പു​ഴ : ക​ത്തോ​ലി​ക്കാ സ​ഭ പ​രി​പാ​വ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന കു​രി​ശി​നേ​യും മെ​ത്രാന്മാ​രു​ടെ അ​ധി​കാ​ര ചി​ഹ്ന​മാ​യ അം​ശ​വ​ടി​യേ​യും വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ചു ഹാ​സ്യ കൈ​ര​ളി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ ല​ളി​ത ക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി തീ​ക്ക​ളി​യാ​ണെ​ന്നും ഇ​ത് പി​ൻ​വ​ലി​ച്ച് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ​ര​സ്യ​മാ​യി മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് സ​മി​തി​യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ക​ത്തോ​ലി​ക്ക​ർ​ക്കെ​തി​രാ​യ തു​റ​ന്ന അ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ണം ഇ​തി​നെ ക​ണ​ക്കാ​ക്കാ​ൻ. ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച​ത്, സ​ഭ​യു​ടെ സ്വ​ത്തു​ക്ക​ൾ അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​ൻ ഇ​ട​യാ​ക്കാ​വു​ന്ന ച​ർ​ച്ച് ബി​ൽ, സ​ഭാ പി​താ​ക്കന്മാ​രെ ആ​ക്ഷേ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ ഈ ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
മ​തേ​ത​ര​ത്വ​ത്തി​ൽ വി​ശ്വാ​സ​മു​ള്ള എ​ല്ലാ മ​ത വി​ശ്വാ​സി​ക​ളും ഈ ​വി​ക​ല കാ​ർ​ട്ടൂ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഹാ​സ്യ കൈ​ര​ളി​യെ ബ​ഹി​ഷ്ക്ക​രി​ക്ക​ണം. ഉ​ത്ത​മ ക​ലാ സൃ​ഷ്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട ല​ളി​ത ക​ലാ അ​ക്കാ​ദ​മി വി​ക​ല സൃ​ഷ്ടി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെന്‍ററി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ ് ജി​ബോ​യി​ച്ച​ൻ വ​ടക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി, ട്ര​ഷ​റ​ർ ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ ് സി​ബി പൊ​തൂ​ർ, ജോ​യി​ന്‍റ ് സെ​ക്ര​ട്ട​റി പോ​ൾ ലൂ​യീ​സ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഷീ​ല രാ​ജു, സെ​ക്ര​ട്ട​റി മി​നി മാ​നു​വ​ൽ, ട്ര​ഷ​റ​ർ ലൂ​സി മൈ​ക്കി​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ജേ​ക്ക​ബ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മെ​റ്റി ടോ​ബ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി, മെം​ബ​ർ ഡി​ഗോ​ൾ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.