പ്രീ​മി​യ​ർ സ്കി​ൽ​ഡ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന കോ​ഴ്സ് സ​മാ​പി​ച്ചു
Friday, June 14, 2019 10:21 PM IST
തൊ​ടു​പു​ഴ: ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ർ​ക്ക് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​രാകാ​നു​ള്ള പ്രീ​മി​യ​ർ സ്കി​ൽ​ഡ് പ​രി​ശീ​ല​ന കോ​ഴ്സ് സ​മാ​പി​ച്ചു.
ഇ​ടു​ക്കി ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നു​ള്ള 24 ഫു​ട്ബോ​ൾ കോ​ച്ചു​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​ശീ​ല​ന​ത്തി​ൽ അ​ഞ്ചു വ​നി​ത കോ​ച്ചു​ക​ളും ഉ​ൾ​പ്പെ​ട്ടിരുന്നു.
നി​യു​ക്ത എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് പ​രി​ശീ​ല​ന കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബോ​ൾ കോ​ച്ചിം​ഗി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ രീ​തി​ക​ളും മ​റ്റും ശാ​സ്ത്രീ​യ​മാ​യി പ​ഠി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. പ്രീ​മി​യ​ർ കോ​ച്ച​സ് സ്കി​ൽ​ഡ് ഇ​ൻ​സ്ട്ര​ക്ട​ർ സി.​എം. ദീ​പ​ക്, സി.​ക്ലി​ന്‍റ​ണ്‍ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക്് ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ൽ ജ​ഴ്സി​യും മ​റ്റു സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ന​ൽ​കി.
നി​യു​ക്ത എം​പി. ഡീ​ൻ കു​ര്യാ​ക്കോ​സ് പ​രി​ശീ​ല​ന കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം കെ.​സ​ലിം​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.