വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി​യി​ൽ ക​ണ്‍​സ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Friday, June 14, 2019 10:21 PM IST
തൊ​ടു​പു​ഴ: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന ക​ണ്‍​സ​ഷ​ൻ പാ​സു​ക​ൾ പു​തു​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കു​ള​മാ​വ് മേ​ഖ​ല​യി​ൽ നി​ന്നും തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ കു​ള​മാ​വി​ൽ നി​ന്നും തൊ​ടു​പു​ഴ വ​രെ​യു​ള്ള യാ​ത്ര​യ്ക്ക് കെ ​എ​സ്ആ​ർ​ടി​സി ക​ണ്‍​സ​ഷ​ൻ പാ​സു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് പു​തു​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഈ ​റൂ​ട്ടി​ൽ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്‍​സ​ഷ​ൻ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​തു​വ​ഴി ഓ​ർ​ഡി​ന​റി ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷി​താ​ക്ക​ൾ കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ കു​ള​മാ​വി​ൽ നി​ന്നും മൂ​ല​മ​റ്റം വ​രെ പാ​സ് അ​നു​വ​ദി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ല​മ​റ്റ​ത്തു നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ടു​പു​ഴ​യി​ലെ​ത്താ​ൻ വീ​ണ്ടും 17 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്യ​ണം. സ്വ​കാ​ര്യ ബ​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് കെ ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​സ് അ​നു​വ​ദി​ക്കാ​ത്ത​തെ​ന്ന് ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​പ്പോ​ൾ ദി​വ​സ​വും എ​ണ്‍​പ​ത് രൂ​പ​യോ​ളം മു​ട​ക്കി​യാ​ണ് കു​ള​മാ​വി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന​ത്. ക​ണ്‍​സ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ത്രി​യോ​ടെ​യാ​ണ് വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്.