ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സ​ഭ​യെ അ​പ​മാ​നി​ച്ചു: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Friday, June 14, 2019 10:21 PM IST
തൊ​ടു​പു​ഴ: ക​ത്തോ​ലി​ക്കാ​സ​ഭ പ​രി​പാ​വ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന കു​രി​ശി​നെ​യും ബി​ഷപ്പുമാ​രു​ടെ അം​ശ​വ​ടി​യേ​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ വ​ര​ച്ച കാ​ർ​ട്ടൂ​ണി​ന് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത് ക​ത്തോ​ലി​ക്കാ സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ഗൂ​ഢ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തി.
മ​ത​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തും നി​ന്ദി​ക്കു​ന്ന​തു​മാ​യ ഇ​ത്ത​രം ചി​ത്രീ​ക​ര​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല. പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ളു​ടേ​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും പേ​രി​ൽ എ​ന്തും ആ​കാ​മെ​ന്ന് ആ​രും ധ​രി​ക്ക​രു​ത്.
ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ച്ച് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ത​മം​ഗ​ലം ബി​ഷ​പ് ഹൗ​സി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ് പു​തി​യി​ടം, ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ജോ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, വി.​യു. ചാ​ക്കോ, ജോ​യി പോ​ൾ, സ​ണ്ണി ക​ടൂ​ത്താ​ഴെ, ബേ​ബി​ച്ച​ൻ നി​ധി​യി​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.