കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം
Friday, June 14, 2019 10:21 PM IST
തൊ​ടു​പു​ഴ: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ചി​യാ​നി​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ടം. ജോ​സ​ഫ് കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ജോ​സ​ഫും കു​ടും​ബ​വും ഓ​ടി മാ​റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. കൊ​ച്ചു​പു​ര​യ്ക്ക​ൽ സ​ജി, ചി​ന്ന​മ്മ പു​ത്ത​ൽ​വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ചാ​ർ​ളി ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മി​നി ജെ​റി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. ചാ​ക്കോ,ടി​ജോ പു​ന്ന​ത്താ​നം, എം.​പി. പ​ത്രോ​സ്, ഒ.​പി. സ​ണ്ണി, ഫ്രാ​ൻ​സീ​സ് ചേം​ബ്ലാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​രും എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.