മ​ഴ​ശ​ക്തി പ്രാ​പി​ച്ച​തോ​ടെ തൊ​ടു​പു​ഴ​യി​ലും സ​മീ​പ​ത്തും ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​കു​ന്നു
Friday, June 14, 2019 10:21 PM IST
തൊ​ടു​പു​ഴ: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലു പേ​രും തൊ​ടു​പു​ഴ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും താ​മ​സ​ക്കാ​രാ​ണ്.
തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ര​ണ്ടു പേ​ർ​ക്കും മ​ണ​ക്കാ​ട്, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. അ​ടു​ത്ത നാ​ളു​ക​ളി​ൽ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 11 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീക​രീ​ച്ചി​രു​ന്നു. ഈ ​മാ​സം ജി​ല്ല​യി​ൽ മാ​ത്രം 20 ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ കൂ​ടു​ത​ലും ലോ​റേ​ഞ്ച മേ​ഖ​ല​യി​ലാ​ണ്. കൂ​ടാ​തെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു​മു​ണ്ട്.
ഇ​വ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ വൈ​റ​ൽ​പ്പ​നി​യും ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 394 പേ​ർ പ​നി ബാ​ധി​ച്ച് ചി​കി​ൽ​സ തേ​ടി. ഈ ​മാ​സം 3332 പേ​രാ​ണ് വൈ​റ​ൽ​പ്പ​നി പി​ടി​പെ​ട്ട് വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യ​ത്. ഇ​ന്ന​ലെ വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് എ​ച്ച്1​എ​ൻ1 രോ​ഗ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ച്ച്1​എ​ൻ1 ബാ​ധി​ച്ചു​ള്ള മ​ര​ണ​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.
പ​ക​ർ​ച്ച വ്യാ​ധി​ക​ളെ പ​ടി​ക്കു പു​റ​ത്താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കൊ​തു​കി​ന്‍റെ വ്യാ​പ​ന​വും മൂ​ലം പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ല മേ​ഖ​ല​ക​ളി​ലും പി​ടി മു​റു​ക്കു​ന്ന​ത്. പ​നി ബാ​ധി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും ആ​ശു​പ​ത്രി​ക​ളി​ൽ വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ഇ​തോ​ടൊ​പ്പം പ​ക​ർ​ച്ച​വ്യാ​ധി​ക​ളും കൂ​ടി പ​ട​രു​ന്ന​തോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യി. കൊ​തു​കി​ന്‍റെ വ്യാ​പ​നം പ​ല മേ​ഖ​ല​ക​ളി​ലും കൂ​ടി​യെ​ന്ന റി​പ്പോ​ർ​ട്ടും പ്ര​ശ്ന​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത വെ​ളി​വാ​ക്കു​ന്നു. എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് കൊ​തു​കി​ന്‍റെ വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നും മ​റ്റു​മു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി​ട്ടി​ല്ല.
അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള മേ​ഖ​ല​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല.
ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ പ​രി​ശോ​ധ​ന പ്ര​കാ​രം കൊ​തു​കി​ന്‍റെ വ്യാ​പ​നം കൂ​ടു​ന്ന​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.
തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലും കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ലും മ​റ്റും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും താ​ൽ​പ​ര്യം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കൂ​ടി​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​ത് കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ഇ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. എ​ന്നാ​ൽ കൊ​തു​കു ന​ശീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഉ​റ​വി​ട ന​ശീ​ക​ര​ണ​വും മ​റ്റു മു​ന്ന​റി​യി​പ്പു ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.