ക്രി​ക്ക​റ്റ് താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചു.
Friday, June 14, 2019 10:18 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് അ​ണ്ട​ർ 19 ക്യാ​ന്പി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ച വ​ലി​യ​തോ​വാ​ള വ​ള്ളോ​മാ​ലി​ൽ നി​ർ​മ​ൽ ജെ​യ്മോ​നെ ഫ്ര​ണ്ട്സ് ഓ​ഫ് ക​ട്ട​പ്പ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ഫ്ര​ണ്ട്സ് ഓ​ഫ് ക​ട്ട​പ്പ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. എ​സ്. സൂ​ര്യ​ലാ​ൽ, സി​ജു ച​ക്കും​മൂ​ട്ടി​ൽ, സൈ​ജോ ഫി​ലി​പ്പ്, കെ.​ജെ. ബി​നോ​യ്, അ​ജി​ൻ അ​പ്പു​കു​ട്ട​ൻ, ശ്രീ​ജി​ത്ത് മോ​ഹ​ൻ, ഐ​ബി​ൻ ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ജെ​യ്മോ​ൻ- എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യ നി​ർ​മ​ൽ രാ​ജാ​ക്കാ​ട് എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. തൊ​ടു​പു​ഴ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ൽ ഒ.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ജി​ല്ലാ ടീ​മി​ലും പി​ന്നീ​ട് കേ​ര​ള ടീ​മി​ലും ഇ​ടം​നേ​ടി. ഫാ​സ്റ്റ് ബൗ​ള​റാ​യ നി​ർ​മ​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി കേ​ര​ളാ ടീ​മി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് അ​ണ്ട​ർ 19 ക്യാ​ന്പി​ലേ​ക്ക് സെ​ല​ക്‌്ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലും 15 അം​ഗ ടീ​മി​ൽ ഇ​ടം​നേ​ടാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് നി​ർ​മ​ൽ