മ​റ​യൂ​ർ സാ​മൂ​ഹികാരോ​ഗ്യ കേ​ന്ദ്ര​ത്തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണം
Friday, June 14, 2019 10:18 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ലും അ​സൗ​ക​ര്യ​ങ്ങ​ൾ​മൂ​ലം ആ​രോ​ഗ്യ കേ​ന്ദ്രം ജീ​വ​വാ​യു വ​ലി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ് അ​പ​ക​ട​ത്തി​ലാ​കും.
ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ലാ​തെ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. നാ​ലു ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റ​ട​ക്കം ര​ണ്ടു ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഒ​രാ​ൾ എ​ൻ​ആ​ർ​എ​ച്ച്എ​മ്മി​ൽ​നി​ന്നും നി​യ​മി​ത​നാ​യ​താ​ണ്. ശ​രാ​ശ​രി 300-ല​ധി​കം രോ​ഗി​ക​ൾ ഒ​പി​യി​ൽ എ​ത്തു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ഓ​ഫീ​സ് കാ​ര്യ​ങ്ങ​ൾ, മീ​റ്റിം​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് രോ​ഗി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്.
മ​റ്റു ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ളും ഏ​റെ​യാ​ണ്. ഇ​വി​ടെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ​യോ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ന്‍റെ​യോ സേ​വ​നം ല​ഭ്യ​മ​ല്ല. ആ​ശു​പ​ത്രി​യി​ൽ മി​ക​ച്ച രീ​തി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2018-19 ലെ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ള്ള കാ​യ ക​ല്പ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക വാ​ർ​ഡു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും ഒ​രു രോ​ഗി​യെ​പോ​ലും കി​ട​ത്തി ചി​കി​ൽ​സി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചി​കി​ത്സയ്ക്കാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ളും.