വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ചെറുതോണിയിൽ റ​സ്റ്റ​റ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി
Tuesday, October 8, 2024 6:45 AM IST
ഇ​ടു​ക്കി: ചെ​റു​തോ​ണി​യി​ൽ റി​സോ​ർ​ട്ടി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റ​റ​ന്‍റി​ൽ നി​ന്ന് ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് , പൈ​നാ​വ് പോ​ളി​ടെ​ക്നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി റ​സ്റ്റ​റ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി. തു​ട​ർ​ന്നു ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പാ​ച​ക​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലെ​ന്നും അ​ടു​ക്ക​ള​യി​ലും പ​രി​സ​ര​ത്തും ശു​ചി​ത്വം​പു​ല​ർ​ത്തു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി.


തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ്റ്റോ​പ്പ്മെ​മ്മോ ന​ൽ​കി​യ​ത്.​ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.