"പോ​ഷ​ൺ മാ' പ​ദ്ധ​തി​ ജി​ല്ലാത​ല സ​മാ​പ​നസംഗമം
Wednesday, October 2, 2024 6:54 AM IST
ചെ​റു​തോ​ണി: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പോ​ഷ​ൺ മാ' ​പ​ദ്ധ​തി​യു​ടെ സ​മാ​പ​ന സം​ഗ​മം ത​ടി​യ​മ്പാ​ട് ന​ട​ന്നു. ത​ടി​യ​മ്പാ​ട് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സം​ഗ​മം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ ആ​ൻ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ഉ​പ​യോ​ഗ​വും സം​ബ​ന്ധി​ച്ച് സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി വ​നി​താ ശി​ശുവി​ക​സ​ന വ​കു​പ്പി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണ് "പോ​ഷ​ൺ മാ'. ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ന​ട​ത്തി​വ​ന്ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ ത​ല സ​മാ​പ​ന​മാ​ണ് ഇ​ടു​ക്കി ഐ​സി​ഡി​എ​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ടി​യ​മ്പാ​ട് ന​ട​ന്ന​ത്.

മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ഷാ മോ​ഹ​ൻ, ഡി​റ്റാ​ജ് ജോ​സ​ഫ്, ആ​ലീ​സ് വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ബീ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​വി.​ മ​ഞ്ജു, ഇ​ടു​ക്കി സി​ഡി​പി​ഒ കെ.​എ​സ്. ഷി​ജി​മോ​ൾ, ദേ​വി​കു​ളം സി​ഡി​പി​ഒ എ.​എ.​മേ​ഴ്സി, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ജോ​സ് ഏ​ലി​യാ​മ്മ ജോ​യി അ​ജേ​ഷ്, നൗ​ഷാ​ദ്, സി​ജി​ചാ​ക്കോ, നി​മ്മി ജ​യ​ൻ എ​ന്നി​വ​രും ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ മാ​രും പ്ര​സം​ഗി​ച്ചു.


തു​ട​ർ​ന്ന് ത​ടി​യ​മ്പാ​ട് ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അങ്കണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് ഫെ​സ്റ്റും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.