തൊ​ടു​പു​ഴ: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പും ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സു​കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി ന​ൽ​കു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ​ന്തോ​ഷ്കു​മാ​റി​ന് ന​ൽ​കി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ എ​സ്എ​ച്ച് നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റു​ക​ൾ​ക്ക് ന​ൽ​കു​ന്ന കു​ട​ക​ൾ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​ർ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മേ​രി ആ​ല​പ്പാ​ട്ടി​ൽനി​ന്ന് ഏ​റ്റു​വാ​ങ്ങി. ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജി​ബി മാ​ത്യു, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ജോ​ളി ജോ​ർ​ജ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ, കെ​പി​ഒ​എ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ, സ്റ്റേ​റ്റ് ട്ര​ഷ​റ​ർ കെ.​എ​സ്.​ ഒൗ​സേ​ഫ്, ഡോ.​ ഷി​ജി തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.