സാം​ബോ ചാം​പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ടം
Thursday, September 26, 2024 6:06 AM IST
നെടു​ങ്ക​ണ്ടം: സം​സ്ഥാ​ന സാം​ബോ ചാം​പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ടം. മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ 24 അം​ഗ​ടീ​മി​ൽ 13 സ്വ​ർ​ണ​വും രണ്ട് വെ​ള്ളി​യും എട്ട് വെ​ങ്ക​ല​വും നേ​ടി​യാ​ണ് നേ​ട്ടം.

കോ​ഴി​ക്കോ​ട് യൂണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്ത​ർ​ദേ​ശി​യ താ​രം അ​ഭി​ജി​ത്ത്എം. ​മ​ഹേ​ഷ് ടീ​മി​നെ ന​യി​ച്ചു. സ​ന്ദീ​പ് ഷാ​ജി, അ​മ​ൽ ഷാ​ജി, എം.​ അ​ഭി​ജി​ത്ത്, അ​രു​ണി​മ ബി​ജു, മേ​ഘ സോ​മ​ൻ, അ​ഭി​ജി​ത്ത് എം.​ മ​ഹേ​ഷ്, അ​ഭി​മ​ന്യു എ​ൻ.​ രാ​ജീ​വ്, കാ​ർ​ത്തി​ക് (എ​ൻ​എ​സ്എ നെ​ടു​ങ്ക​ണ്ടം), അ​ൽ​ഫോ​ൻ​സ സൈ​ജു, സാ​വി​യോ ഷൈ​ബു, അ​ജി​ൽ ജോ​ജോ (സി​ആ​ർ​എ​ച്ച്എ​സ് വ​ലി​യ​തോ​വ​ള), ആ​ര്യ​ൻ മ​ഹേ​ഷ്, അ​ഡോ​ൺ ഷൈ​ജു (ജി​ഇ​എം​എ​ച്ച്എ​സ് ശാ​ന്തി​ഗ്രാം) എ​ന്നി​വ​ർ സ്വ​ർ​ണ​മെ​ഡ​ലും കെ.​സ്.​ ഗോ​കു​ൽ (എ​ൻ​എ​സ്എ നെ​ടു​ങ്ക​ണ്ടം), അ​ല​ൻ മ​നോ​ജ് (ജി​ഇ​എം​എ​ച്ച്എ​സ് ശാ​ന്തി​ഗ്രാം) എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും എ​ലൈ​ൻ ഷൈ​ജു, കൃ​ഷ്ണ​ജി​ത്ത് മ​നോ​ജ് (സി​ആ​ർ​എ​ച്ച്എ​സ് വ​ലി​യ​തോ​വ​ള), പി.​സ്.​ അ​ർ​ജു​ൻ (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​ര​ട്ട​യാ​ർ), ല​ക്ഷ​മി മോ​ഹ​ന​ൻ, ഏ​ബ​ൽ മ​നോ​ജ്, ഹെ​വി​ൻ അ​ഭി​ലാ​ഷ്, അ​ല​ൻ സ​ന്തോ​ഷ്, ഗൗ​തം ജ​യ​ൻ (ജി​ഇ​എം​എ​ച്ച്എ​സ് ശാ​ന്തി​ഗ്രാം) എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ലും നേ​ടി.


വി​ജ​യി​ക​ളാ​യ​വ​ർ ദേ​ശീ​യ സാം​ബോ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധി​ക​രി​ക്കു​മെ​ന്നും വ​രാ​നി​രി​ക്കു​ന്ന ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സി​നാ​യി ജി​ല്ല​യി​ലെ അ​ന്താ​രാ​ഷ​ട്ര താ​ര​ങ്ങ​ളാ​യ ഹാ​രി​ഷ് വി​ജ​യ​നും അ​ഭി​ജി​ത്ത്എം.​ മ​ഹേ​ഷും ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും പ​രി​ശീ​ല​ക​രായ സ​ച്ചി​ൻ ജോ​ണി, രാ​ഹു​ൽ ഗോ​പി എ​ന്നി​വ​ർ പ​റ​ഞ്ഞു. ഫ്രാ​ങ്ക​ളി​ൻ ഷാ​ജി, ഹാ​രി​ഷ് വി​ജ​യ​ൻ, ബി​നേ​ഷ് എ​ന്നി​വ​രാ​ണ് ടീം ​മാ​നേ​ജ​ർ​മാ​ർ.