സം​സ്ഥാ​ന വ​ടം​വ​ലി: ഹോ​ളി ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജ് ചാ​ന്പ്യന്മാ​ർ
Thursday, September 26, 2024 6:06 AM IST
തൊ​ടു​പു​ഴ: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​സ്ഥാ​ന​ത​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജ് ചാ​ന്പ്യ​ൻ​മാ​രാ​യി. സ്റ്റു​ഡ​ൻ​സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ള​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

100 ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്റ്റു​ഡ​ൻ​സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​മ​ൽ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നീ​തു​സ് അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നീ​തു ബോ​ബ​നി​ൽനി​ന്ന് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ടീം ​ഏ​റ്റു​വാ​ങ്ങി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​ൻ ജയിം​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ, എ​സ്എ​ൻ​എ അ​ഡ്വൈ​സ​ർ റോ​സി​ലി​ൻ തെ​രേ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ തെ​രേ​സ് എ​സ്എ​ച്ച് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.