രാ​ത്രി​യു​ടെ മ​റ​വി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളു​ന്നു
Thursday, September 26, 2024 6:06 AM IST
അ​ടി​മാ​ലി: ചി​ത്തി​ര​പു​രം മീ​ന്‍​കെ​ട്ട് ഭാ​ഗ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡു​ള്‍​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി. പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​നെത്തു​ട​ർ​ന്ന് റോ​ഡി​ലേ​ക്കും മാ​ലി​ന്യം വ്യാ​പി​ച്ചു.

കെഎ​സ്ഇബി ക്വാർ​ട്ടേ​ഴ്സു​ക​ളും മ​റ്റ് വീ​ടു​ക​ളു​മൊ​ക്കെ​യു​ള്ള പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. മ​ഴ പെ​യ്താ​ല്‍ മാ​ലി​ന്യം ഈ ​പ്ര​ദേ​ശ​മാ​കെ വ്യാ​പി​ക്കും. സം​ഭ​വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ച​താ​യും ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.