കട്ടപ്പന: കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി നാരങ്ങാവിളയിൽ അഭിലാഷ് രാഘവനെ കട്ടപ്പന പോലീസിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 11ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ കഞ്ചാവുമായി കോഴിമല സ്വദേശി ആനക്കല്ലുങ്കൽ ലിൻസ് ജോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒളിവിൽ കഴിഞ്ഞിരുന്ന മുളകരമേടുള്ള വീട്ടിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.