പ​ട്ടാ​പ്പ​ക​ൽ ക്വാ​ർ​ട്ടേ​ഴ്സ് കു​ത്തിത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു
Wednesday, September 25, 2024 5:25 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പ​ട്ടാപ്പ​ക​ൽ എ​സ്റ്റേ​റ്റ് ക്വാ​ർ​ട്ടേ​ഴ്സ് കു​ത്തിത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു. ചു​ര​ക്കു​ളം എ​സ്റ്റ്റ്റേ​റ്റി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ൽ ഡി​വി​ഷ​നി​ലെ സൂ​പ്പ​ർ​വൈ​സ​ർ രാ​ജേ​ഷി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ രാ​ജേ​ഷും സു​ഹൃ​ത്തും ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​യ​പ്പോ​ൾ ക​ത​കി​​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണവും മൂ​വാ​യി​രം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രേ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ത​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​സ​ര​ത്ത് ചു​റ്റിത്തി​രി​ഞ്ഞ് ഒ​രാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.