ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ നി​ർ​ണ​യ ക്യാ​ന്പു​ക​ൾ
Wednesday, September 25, 2024 5:25 AM IST
ഇ​ടു​ക്കി: ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന​വ​രെ സ​മൂ​ഹം ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ അ​ലിം​ഗോ​യു​ടെ സ​ഹാ​യ ഉ​പ​ക​ര​ണ നി​ർ​ണ​യ ക്യാ​ന്പ് പെ​രു​വ​ന്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ്, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​ലിം​ഗോ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഹാ​യ ഉ​പ​ക​ര​ണ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി​യ​ത്.

അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ലി​സ​മ്മ ജ​യിം​സ്, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ജി​നി ഷം​സു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ. ബൈ​ജു, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി ഡൊ​മി​നി​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി.​എം.​ നൗ​ഷാ​ദ്, കെ.​ആ​ർ. വി​ജ​യ​ൻ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ വി.​എ.​ ഷം​നാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇന്ന് വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും 26ന് ​മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി മ​റ​യൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ലും 27ന് ​മൂ​ന്നാ​ർ, മാ​ങ്കു​ളം, ദേ​വി​കു​ളം ,വ​ട്ട​വ​ട, ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി മൂ​ന്നാ​ർ സി​എ​സ്ഐ പ​ള്ളി പാ​രി​ഷ് ഹാ​ളി​ലും 30 ന് ​ചി​ന്ന​ക്ക​നാ​ൽ , ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ക്യാ​ന്പ് ന​ട​ത്തും.