ഏ​ലം ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം: എം​പി
Wednesday, September 25, 2024 5:24 AM IST
തൊ​ടു​പു​ഴ: ഏ​ലം കു​ത്ത​കപ്പാ​ട്ട ഭൂ​മി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​ൽനി​ന്നു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ​ക്ക് മു​ൻ​പ് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. വ​ര​ൾ​ച്ച​യി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് പു​ന:​കൃ​ഷി​ക്ക് ധ​ന സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ സ്പൈ​സ​സ് ബോ​ർ​ഡ് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കു​ത്ത​ക​പാ​ട്ട ഭൂ​മി​യി​ലെ കൃ​ഷി​ക്കാ​രി​ൽ നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ല.

ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ കു​ത്ത​ക​പ്പാ​ട്ട ഭൂ​മി​യി​ൽ ഏ​ലം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും റ​വ​ന്യു വ​കു​പ്പ് അ​നു​വ​ദി​ക്കു​ന്ന കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​രാ​ണ്. ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് ഏ​ലം കൃ​ഷി തു​ട​രു​ന്ന​തി​ന് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​നു​ള്ള കു​ത്ത​ക​പാ​ട്ട ഭൂ​മി​യി​ൽ ഏ​ലം കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​ൽനി​ന്നു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന് എം​പി ക​ത്തു ന​ൽ​കി.