ബ​സ് യാ​ത്രയ്ക്കിടെ വി​ദ്യാ​ർ​ഥി​ക്ക് പരിക്ക്
Wednesday, September 25, 2024 5:24 AM IST
ക​രി​മ​ണ്ണൂ​ർ: സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ത​ല വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി കോ​ട്ട​ക്ക​വ​ല പൂ​മ​റ്റ​ത്തി​ൽ ന​വ​നീ​തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ തൊ​ടു​പു​ഴ -വ​ണ്ണ​പ്പു​റം റൂ​ട്ടി​ലോ​ടു​ന്ന മ​ണ്‍​സൂ​ര്യ ബ​സ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


ക​രി​മ​ണ്ണൂ​ർ - തൊ​മ്മ​ൻ​കു​ത്ത് റൂ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.40നാ​യി​രു​ന്നു അ​പ​ക​ടം. ബസിലെ തി​ര​ക്ക് കാ​ര​ണം ച​വി​ട്ടു പ​ടി​യി​ൽനി​ന്നും ഉ​ള്ളി​ലേ​ക്ക് ക​യ​റാ​നാ​യി​ല്ല. ഡോ​ർ അ​ട​യ്ക്കാ​തെ​യാ​ണ് ബ​സ് മു​ന്നോ​ട്ട് പോ​യ​ത്. എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ടെ ന​വ​നീ​തി​ന്‍റെ ത​ല റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ബ​സ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ു. ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.