ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷാ​വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണം
Tuesday, September 26, 2023 10:56 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി-ലോ​വ​ർ​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വ​ശ​ത്ത് സു​ര​ക്ഷാ​വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ് ഇ​ടു​ക്കി-നേ​ര്യ​മം​ഗ​ലം സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തുവ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപ്പെ ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പെ​രി​യാ​റി​നു കു​റു​കെ ലോ​വ​ർ പെ​രി​യാ​റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് വ​ർ​ധിക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. സം​സ്ഥാ​ന​പാ​ത​യോ​ടു ചേ​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​ചി​ത​രും അ​പ​രി​ചി​ത​രു​മാ​യ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​സാ​ധ്യ​ത ഏ​റു​ക​യാ​ണ്.

പാ​ത​യോ​ര​ത്ത് മ​തി​ൽ പോ​ലെ കാ​ടു​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ലം കാ​ണാ​നു​മാ​വി​ല്ല. റോ​ഡി​നു വീ​തി കു​റ​ഞ്ഞ ഈ ​ഭാ​ഗ​ത്ത് കാ​ട്ടു​ചെ​ടി​ക​ളും മ​ര​ങ്ങ​ളും റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ജ​ല​സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്നാ​ണു ക​ട​ന്നുപോ​കു​ന്ന​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധിപ്പി​ക്കു​ന്നു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​ണ​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന് പാ​തയോ​ര​ത്ത് ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ച് സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാരുടെ ആവശ്യം.