പു​ളി​യ​ന്മ​ല​യി​ൽ പു​ലി​യി​റ​ങ്ങി
Tuesday, June 6, 2023 11:38 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല​യ്ക്കു സ​മീ​പം ഏ​ല​ത്തോ​ട്ട​ത്തി​ൽ പു​ലി​യി​റ​ങ്ങി. സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി​ക്കി​ട​യി​ൽ പു​ലി​യെ ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് പു​ളി​യ​ന്മ​ല​യി​ലെ അ​മ്പ​ല​മേ​ടി​ലു​ള്ള ടാ​ജ് ഏ​ല​ത്തോ​ട്ട​ത്തി​ൽ പു​ലി​യെ ക​ണ്ട​ത്.
​തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ൻ​പി​ലൂ​ടെ​യാ​ണ് പു​ലി ഓ​ടി​മ​റ​ഞ്ഞ​ത്.​ദൃ​ശ്യം തൊ​ഴി​ലാ​ളി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് ഏ​താ​നും നേ​രം നി​ന്ന പു​ലി പി​ന്നീ​ട് ഒാ​ടി മറ​യു​ക​യാ​യി​രു​ന്നു. പു​ലി​യെ ക​ണ്ട വാ​ർ​ത്ത പ​ര​ന്ന​തോ​ടെ വ​നം വ​കു​പ്പും വ​ണ്ട​ന്മേ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി.