പ​രി​സ്ഥി​തി സം​ര​ക്ഷ​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Tuesday, June 6, 2023 11:37 PM IST
കോ​ത​മം​ഗ​ലം: പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തു മ​നു​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ന്‍റെ രൂ​പ​താത​ല പ​രി​പാ​ടി​ക​ൾ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശു​ദ്ധ​മാ​യ വാ​യു​വും വെ​ള്ള​വും ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം മ​ലി​ന​മാ​കാ​ത്ത ഭൂ​മി​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽ​പിന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ത് ഉ​റ​പ്പാ​ക്കേ​ണ്ട ചു​മ​ത​ല മ​നു​ഷ്യ​നു​ണ്ടെ​ന്നും ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യ​ടം, ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ, റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ടം, ചാ​ൻ​സ​ല​ർ ഫാ.​ജോ​സ് ക​ള​ത്തൂ​ർ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ് പു​ൽ​പ​റ​ന്പി​ൽ , സോ​ഷ്യ​ൽ സ​ർ​വീ​സ് സ​യ​റ​ക്ട​ർ ഫാ ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മു​ണ്ട​ൻ കാ​വി​ൽ, ട്ര​ഷ​റ​ർ ജോ​യി പോ​ൾ, ബേ​ബി​ച്ച​ൻ നി​ധീ​രി. ആ​ന്‍റ​ണി പാ​ല​ക്കു​ഴി, തോ​മ​സ് കു​ണി​ഞ്ഞി, ഫാ. ​ജോ​ണ്‍ ക​ണ​യ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.