വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന്
Friday, June 2, 2023 10:54 PM IST
ക​ട്ട​പ്പ​ന: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന പേ​രി​ല്‍ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​രി​ക്കാ​ട്ടു​കു​ടി മ​റ്റ​ത്തി​ല്‍ സി​ന്ധു മ​നോ​ജ് അ​റി​യി​ച്ചു. ഷൈ​നി ഷാ​ജി​യെ​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ന​ല്‍​കി​യ പ​ണം ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജി​ക്ക് തി​രി​കെ ന​ല്‍​കി​യ​താ​ണെ​ന്നും ഇ​വ​ര്‍ ത​മ്മി​ലു​ള്ള കു​ടും​ബ​പ്ര​ശ്‌​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് കേ​സ് ന​ല്‍​കി​യ​തെ​ന്നും സി​ന്ധു പ​റ​യു​ന്നു.
ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 22ന് ​ഷൈ​നി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജി തു​ക കൈ​പ്പ​റ്റി​യ​താ​ണ്. പ​ണം ഷാ​ജി​ക്ക് കൈ​മാ​റി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നും ആ​യ​ത് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സി​ന്ധു പ​റ​ഞ്ഞു.