സഹകരണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​തയ്ക്ക് നി​യ​മഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ം: മന്ത്രി
Sunday, May 28, 2023 2:36 AM IST
നെ​ടു​ങ്ക​ണ്ടം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ചി​ല ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഈ ​മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​ന്ന​താ​യും ഇ​തി​നെ​തി​രേ സ​മ​ഗ്ര നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്നും സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. കേ​ര​ള ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ല്ല് പാ​സാ​കു​ന്ന​തോ​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്നും വി​ശ്വാ​സ്യ​ത വ​ര്‍​ധിക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദു​ര്‍​ബ​ല​മാ​യ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് കേ​ര​ള ബാ​ങ്കി​ല്‍നി​ന്നു വാ​യ്പ ല​ഭ്യ​മാ​ക്കു​ക​യും ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​മാ​ണ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രൊ​ജ​ക്ട് എ​ന്ന നി​ല​യി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് 20 സം​ഘ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ഇ​തി​ല്‍ 15 സം​ഘ​ങ്ങ​ള്‍​ക്ക് 81.50 കോ​ടി രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ന​ല്‍​കു​ക​യും ചെ​യ്യും. ഇ​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന​ത്. യോ​ഗ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖാ ത്യാ​ഗ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ കെ.​വി ശ​ശി, സി.​ഇ.​ഒ പി.​എ​സ് രാ​ജ​ന്‍, പി.​എ​ന്‍ വി​ജ​യ​ന്‍, ജോ​സ് പാ​ല​ത്തി​നാ​ല്‍, കെ ​ദീ​പ​ക്, കെ.​ആ​ര്‍ സോ​ദ​ര​ന്‍, റെ​യ്‌​നു, കെ.​സി സ​ഹ​ദേ​വ​ന്‍, ബി.​പി പി​ള്ള, എം.​ആ​ര്‍ രാ​ജേ​ഷ്, ല​താ പി​ള്ള, എം.​എ​ന്‍ ഗോ​പി, ടി.​എം ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.