വി​വേ​ക് വി​ശ്വ​നാ​ഥ​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ൽ​കി
Saturday, April 1, 2023 10:42 PM IST
തൊ​ടു​പു​ഴ: അ​രി​ക്കൊ​ന്പ​നെ പി​ടി​കൂ​ടി കൂ​ട്ടി​ല​ട​യ്ക്കു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച വി​വേ​ക് വി​ശ്വ​നാ​ഥ​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​രു​ണ്‍ ഇ​ടു​ക്കി എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഇ​ദ്ദേ​ഹ​ത്തി​ന്േ‍​റ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ഫോ​ണി​ലൂ​ടെ പ്ര​ച​രി​ക്ക​പ്പെ​ട്ട ഓ​ഡി​യോ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പൂ​പ്പാ​റ നി​വാ​സി​ക​ളെ മോ​ശ​മാ​യി സം​ബോ​ധ​ന​ചെ​യ്യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൂ​പ്പാ​റ നി​വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ച്ച് പ്ര​ദേ​ശ​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യം