നെ​ടു​ങ്ക​ണ്ട​ത്ത് മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി
Saturday, April 1, 2023 10:41 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. വാ​ര്‍​ഡു​ത​ല ശു​ചി​ത്വ സ്‌​ക്വാ​ഡു​ക​ളു​ടെ​യും ജാ​ഗ്ര​താ​സ​മി​തി​യു​ടെ​യും യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നു.
ഉ​റ​വി​ട മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ബേ​ഡ്‌​മെ​ട്ടി​ലെ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് വൃ​ത്തി​യാ​ക്കു​ക​യും അ​ഗ്നി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​ന​ക​ള്‍ ക​ണ്ടെ​ത്തി നീ​ക്കം​ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രെ 10,000 മു​ത​ല്‍ 50,000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കും. തു​ട​ര്‍​ച്ച​യാ​യ നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ മൂ​ന്നു മു​ത​ല്‍ ആ​റു മാ​സം വ​രെ ത​ട​വു​ശി​ക്ഷ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സും കെ​ട്ടി​ട ന​മ്പ​റും റ​ദ്ദ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രു​ടെ ഫോ​ട്ടോ​യോ വീ​ഡി​യോ​യോ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് 2,500 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍​ത​ന്നെ സം​സ്‌​ക​രി​ക്ക​ണം. അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ഹ​രി​ത​ക​ര്‍​മ സേ​ന​യ്ക്ക് കൈ​മാ​റ​ണം. ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖ ത്യാ​ഗ​രാ​ജ​ന്‍, സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.